ന്യൂ​ഡ​ല്‍​ഹി: മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ലെ 72 അം​ഗ മ​ന്ത്രി​സ​ഭ​യി​ല്‍ ഏ​ഴു വ​നി​താ ര​ത്‌​ന​ങ്ങ​ള്‍. ഇ​വ​രി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് കാ​ബി​ന​റ്റ് പ​ദ​വി​യു​ണ്ട്. നി​ര്‍​മ​ല സീ​താ​രാ​മ​നും അ​ന്ന​പൂ​ര്‍​ണ ദേ​വി​യു​മാ​ണ് കാ​ബി​ന​റ്റ് പ​ദ​വി ല​ഭി​ച്ച മ​ന്ത്രി​മാ​ര്‍.

അ​നു​പ്രി​യ പ​ട്ടേ​ല്‍, ര​ക്ഷാ ഖ​ഡ്സെ, സാ​വി​ത്രി ഠാ​ക്കൂ​ര്‍, ശോ​ഭ ക​ര​ന്ത​ലാ​ജെ, നി​മു ബെ​ന്‍ ബം ​ബ​നി​യ എ​ന്നി​വ​രാ​ണ് സ​ഹ​മ​ന്ത്രി​മാ​രാ​യി ഞാ​യ​റാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​വ​ര്‍. ര​ണ്ടാം മോ​ദി മ​ന്ത്രിസ​ഭ​യി​ല്‍ 10 വ​നി​താ പ​ത്ത് വ​നി​താ മ​ന്ത്രി​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.

മു​ന്‍ മോ​ദി സ​ര്‍​ക്കാ​രി​ല്‍ ധ​ന​കാ​ര്യ​മ​ന്ത്രി​യാ​യി​രു​ന്ന നി​ര്‍​മ​ല സീ​ത​രാ​മ​ന്‍ ഇ​ത്ത​വ​ണ​യും അ​തേ വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യാ​നാ​ണ് സാ​ധ്യ​ത. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു​ള്ള മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വാ​യ നി​ര്‍​മ​ല നേ​ര​ത്തെ പ്ര​തി​രോ​ധ​വ​കു​പ്പും കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്.

ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ അ​പ്നാ​ദ​ളി​ന്‍റെ സാ​നേ​ലാ​ല്‍ അ​ധ്യ​ക്ഷ​യാ​ണ് അ​നു​പ്രി​യ പ​ട്ടേ​ല്‍. ആ​ദ്യ ന​രേ​ന്ദ്ര‌ മോ​ദി സ​ര്‍​ക്കാ​രി​ല്‍ ആ​രോ​ഗ്യകു​ടും​ബ​ക്ഷേ​മ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്നു അ​നു​പ്രി​യ. ര​ണ്ടാം മോ​ദി മ​ന്ത്രി​സ​ഭ​യി​ല്‍ വാ​ണി​ജ്യ, വ്യ​വ​സാ​യ വ​കു​പ്പു​ക​ളു​ടെ സ​ഹ​മ​ന്ത്രി​യാ​യി​ട്ടു​ണ്ട്.

ര​ക്ഷ ഖ​ഡ്സെ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഖ​ഡ്സെ​യു​ടെ മ​രു​മ​ക​ളാ​ണ്. റാ​വ​റി​ല്‍ നി​ന്ന് മൂ​ന്ന് ത​വ​ണ എം​പി​യാ​യ ഖ​ഡ്സെ നേ​ര​ത്തെ സ​ര്‍​പ​ഞ്ചാ​യും ജി​ല്ലാ പ​രി​ഷ​ത്ത് അം​ഗ​മാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​മാ​യി മ​ന്ത്രി​യാ​കു​ന്ന മ​റ്റൊ​രു വ​നി​ത സാ​വി​ത്രി ഠാ​ക്കൂ​റാ​ണ്. ധ​റി​ല്‍ നി​ന്ന് ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​വ​ര്‍ വി​ജ​യി​ച്ച​ത്.