തീർഥാടകർ സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരാക്രമണം; പത്തുപേർ മരിച്ചു
Sunday, June 9, 2024 9:47 PM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിൽ തീർഥാടകർ സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പത്തു പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 33 പേര്‍ക്ക് പരിക്കേറ്റന്ന് ജമ്മുകാഷ്മീർ പോലീസ് പറഞ്ഞു.
കാഷ്മീരിലെ റിയാസി ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്. വെടിവെപ്പിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് പത്തുപേർ മരിച്ചത്. സ്ഥലത്ത് സുരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷാസേനയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്.