ഒ​ഡീ​ഷ​യി​ലെ ആ​ദ്യ മു​സ്ലീം വ​നി​ത എം​എ​ൽ​എ സോ​ഫി​യ ഫി​ർ​ദൗ​സ്
ഒ​ഡീ​ഷ​യി​ലെ ആ​ദ്യ മു​സ്ലീം വ​നി​ത എം​എ​ൽ​എ സോ​ഫി​യ ഫി​ർ​ദൗ​സ്
Sunday, June 9, 2024 2:06 PM IST
ഭുവനേശ്വർ: ഒ​ഡീ​ഷ​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ മു​സ്‌ലീം വ​നി​താ എം​എ​ൽ​എ​യാ​യി കോ​ൺ​ഗ്ര​സി​ന്‍റെ സോ​ഫി​യ ഫി​ർ​ദൗ​സ്. ഒ​ഡീ​ഷ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​രാ​ബ​തി-​ക​ട്ട​ക്ക് സീ​റ്റി​ലാ​ണ് സോ​ഫി​യ ഫി​ർ​ദൗ​സ് വി​ജ​യി​ച്ച​ത്.

8,001 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സോ​ഫി​യ ബി​ജെ​പി​യു​ടെ പൂ​ർ​ണ ച​ന്ദ്ര മ​ഹാ​പാ​ത്ര​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേരത്തേ ഇതേ മണ്ഡലത്തിലെ എം​എ​ൽ​എ​യാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മു​ഹ​മ്മ​ദ് മൊ​ക്വി​മി​ന്‍റെ മ​ക​ളാ​ണ് സോ​ഫി​യ ഫി​ർ​ദൗ​സ്. അ​ഴി​മ​തി​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് മു​ഹ​മ്മ​ദ് മൊ​ക്വിം അയോഗ്യനായതിനെ തുടർന്നാണ് സോ​ഫി​യ​യെ മ​ത്സ​രി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച​ത്.


ഭു​വ​നേ​ശ്വ​റി​ലെ കെ​ഐ​ഐ​ടി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ക​ലിം​ഗ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ടെ​ക്‌​നോ​ള​ജി​ൽ നി​ന്നുള്ള സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​ണ് 32 വയസുകാ​രി​യാ​യ സോ​ഫി​യ ഫി​ർ​ദൗ​സ്. 2022-ൽ ​ബംഗളൂരുവിലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ൻ്റി​ൽ നി​ന്ന് (എ​ക്‌​സി​ക്യൂ​ട്ടീ​വ് ജ​ന​റ​ൽ മാ​നേ​ജ്‌​മെ​ന്‍റ് പ്രോ​ഗ്രാ​മും പൂ​ർ​ത്തി​യാ​ക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<