നിതീഷിന് ഇന്ത്യ മുന്നണി പ്രധാനമന്ത്രി പദം വാഗ്ദാനംചെയ്തു: കെ.സി. ത്യാഗി
Saturday, June 8, 2024 6:02 PM IST
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന് ഇന്ത്യ മുന്നണി പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തുവെന്ന് ജെഡിയു നേതാവ് കെ.സി. ത്യാഗി. എന്നാൽ ഇത് നിതീഷ് നിരസിച്ചുവെന്നാണ് ത്യാഗിയുടെ വെളിപ്പെടുത്തൽ.
അദ്ദേഹത്തെ ഇന്ത്യ സഖ്യത്തിന്റെ കൺവീനറാകാൻ അനുവദിക്കാത്തവരിൽ നിന്നാണ് ആ ഓഫർ ലഭിച്ചത്. അദ്ദേഹം അത് നിരസിച്ചു. ഞങ്ങൾ എൻഡിഎയ്ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് ത്യാഗി പറഞ്ഞു.
നിതീഷ് കുമാറുമായി അത്തരത്തിലുള്ള ചർച്ച നടത്തിയിട്ടില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. സഖ്യത്തിന്റെ തീരുമാന പ്രകാരം പ്രതിപക്ഷത്ത് തുടരാനാണ് തീരുമാനമെന്നും കോൺഗ്രസ് വ്യക്തമാക്കി.