ന്യൂ​ഡ​ല്‍​ഹി: അ​ധി​കാ​രം ഉ​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും ഇ​ന്ത്യാ സ​ഖ്യം ശ​ക്ത​മാ​യി നി​ല​നി​ല്ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടാ​നാ​യ​തി​ല്‍ സ​ഖ്യ​ക​ക്ഷി​ക​ള്‍ പ്ര​ധാ​ന പ​ങ്കുവ​ഹി​ച്ചെന്നും ഖാ​ര്‍​ഗെ പ​റ​ഞ്ഞു. സ​ഖ്യ​ക​ക്ഷി​ക​ളു​ടെ ഈ ​പി​ന്തു​ണ ഒ​രി​ക്ക​ലും വി​സ്മ​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

പാ​ര്‍​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും സ​ഖ്യ​ത്തി​ന്‍റെ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം തു​ട​ര​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ആ​ഹ്വാ​നം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​സ​മ​യ​ത്ത് ഇ​ന്ത്യാ സ​ഖ്യം ഉ​ന്ന​യി​ച്ച​തെ​ല്ലാം ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളാ​ണ്. തു​ട​ര്‍​ന്നും ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി സ​ഖ്യം പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും ഖാ​ര്‍​ഗെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ല്‍ പ​റ​ഞ്ഞു.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്നേ​റാ​ന്‍ സാ​ധി​ച്ചെ​ങ്കി​ലും ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​തീ​ക്ഷി​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടിക്കാ​ട്ടി. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും ഖാ​ര്‍​ഗെ പ്ര​വ​ര്‍​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്തു.