തി​രു​വ​ന​ന്ത​പു​രം: നി​യു​ക്ത എം​പി ശ​ശി ത​രൂ​ര്‍ ത​ന്‍റെ രാ​ഷ്ട്രീ​യ ഭാ​വി​യെ​ക്കു​റി​ച്ച് ഒ​രി​ക്ക​ല്‍ക്കൂടി മ​ന​സ് തു​റ​ന്നു. ലോ​ക്‌​സ​ഭ​യി​ലേ​ക്ക് ഇ​നി മ​ത്സ​രി​ക്കാ​നി​ല്ല എ​ന്നാ​ണ് ത​രൂ​ര്‍ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ല്‍ തെരഞ്ഞെടുപ്പ് രാ​ഷ്ട്രീ​യ​ത്തി​ല്‍ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി ത​ന്‍റെ ക​ഴി​വിന്‍റെ പ​ര​മാ​വ​ധി താ​ന്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ ത​രൂ​ര്‍ എ​ന്നാ​ല്‍ എ​ല്ലാ കാ​ല​ത്തും ഈ ​പ​ദ​വി​യി​ല്‍ തു​ട​രാ​നാ​കി​ല്ല​ന്നും പ​റ​ഞ്ഞു. യു​വാ​ക്ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​കു​ന്ന​തി​ന് വേ​ണ്ടി മാ​റി നി​ല്‍​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും നി​യു​ക്ത എം​പി പ​റ​ഞ്ഞു.

2009 മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യ നാ​ലാം ത​വ​ണ​യാ​ണ് ശ​ശി​ത​രൂ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു വി​ജ​യി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ ക​ടു​ത്ത മ​ത്സ​രം നേ​രി​ട്ട ത​രൂ​ര്‍ 16,077 വോ​ട്ടു​ക​ള്‍​ക്കാ​ണ് വി​ജ​യി​ച്ച​ത്.