ഇല്ലിക്കല്‍ കല്ലിൽ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റു
Friday, June 7, 2024 7:51 PM IST
കോട്ടയം: വിനോദസഞ്ചാര കേന്ദ്രമായ കോട്ടയത്തെ ഇല്ലിക്കല്‍ കല്ലിലെത്തിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഇടിമിന്നലേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.
കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്കാണ് മിന്നലേറ്റത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന കൈവരികളില്‍ പിടിച്ചുനില്ക്കുന്നതിനിടെയാണ് ഇവർക്ക് മിന്നലേറ്റത്.
മിന്നലേറ്റ പെൺകുട്ടിയുടെ കഴുത്തിലെ മാല കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.