പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട കൊ​ച്ചു​കോ​യി​ക്ക​ലി​ല്‍ വ​നി​ത​ക​ള്‍ അ​ട​ക്ക​മു​ള്ള ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ച്ചെ​ന്ന് പ​രാ​തി. പ​രി​ക്കേ​റ്റ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. കോ​ന്നി ഫോ​റ​സ്റ്റ് പ​രി​ധി​യി​ലു​ള്ള കു​ള​ഞ്ഞി​മു​ക്കി​ന് സ​മീ​പം റോ​ഡ് വ​ക്കി​ല്‍ മു​റി​ച്ചി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ര്‍.

ഇ​തി​നി​ടെ​യാ​ണ് സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത്. ഇ​ത് പി​ന്നീ​ട് കൈ​യാ​ങ്ക​ളി​യി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം പ​രാ​തി ന​ല്‍​കി​യി​ട്ടും മൂ​ഴി​യാ​ര്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്നും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​രോ​പി​ച്ചു.