ഇഞ്ചോടിഞ്ചിൽ അടൂർ പ്രകാശ്
Tuesday, June 4, 2024 5:23 PM IST
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന് ജയം. 1708 വോട്ടുകൾക്കാണ് അടൂർ പ്രകാശ് ജയിച്ചത്.
ശക്തമായ ത്രികോണ മത്സരം നടന്ന ആറ്റിങ്ങലിൽ പലതവണ ലീഡ് നില മാറിമറിഞ്ഞിരുന്നു. ഇടതു സ്ഥാനാർഥി വി. ജോയിയുടെയും എൻഡിഎ സ്ഥാനാർഥി വി. മുരളീധരന്റെയും കനത്ത വെല്ലുവിളി മറികടന്നാണ് യുഡിഎഫ് വിജയിച്ചത്.