മും​ബൈ: ലോ​ക് സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്നു തു​ട​ങ്ങി​യ​തോ​ടെ അ​ദാ​നി ഗ്രൂ​പ്പ് ഓ​ഹ​രി​ക​ളി​ല്‍ വ​ന്‍ ഇ​ടി​വ്.10 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഗൗ​തം അ​ദാ​നി​ക്കു​ണ്ടാ​യ​ത്. അ​ദാ​നി പ​വ​ര്‍, അ​ദാ​നി ടോ​ട്ട​ല്‍ ഗ്യാ​സ്, അ​ദാ​നി ഗ്രീ​ന്‍ എ​ന​ര്‍​ജി തു​ട​ങ്ങി​യ ഓ​ഹ​രി​ക​ളാ​ണ് 10 ശ​ത​മാ​ന​ത്തി​ലേ​റെ ത​ക​ര്‍​ന്ന​ത്.

അ​ദാ​നി​യു​ടെ എ​ഫ്എം​സി​ജി ക​മ്പ​നി​യാ​യ അ​ദാ​നി വി​ല്‍​മ​ര്‍ ഏ​ഴ് ശ​ത​മാ​ന​ത്തി​ല​ധി​കം ന​ഷ്ട​ത്തി​ലാ​ണ് വ്യാ​പാ​രം ന​ട​ത്തു​ന്ന​ത്. അം​ബു​ജ സി​മെ​ന്‍റ്സ് ഓ​ഹ​രി​യി​ലാ​ണ് ഏ​റെ ന​ഷ്ടം. അ​ദാ​നി ഈ​യി​ടെ സ്വ​ന്ത​മാ​ക്കി​യ എ​ന്‍​ഡി​ടി​വി ടി​വി ചാ​ന​ലിന്‍റെ ഓ​ഹ​രി​യും നി​ക്ഷേ​പ​ക​ര്‍ വി​റ്റൊ​ഴി​വാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭാ​ര​തീ​യ ജ​ന​താ പാ​ര്‍​ട്ടി​യും എൻഡിഎ മുന്നണിയും പാ​ര്‍​ല​മെ​ന്‍റില്‍ 543 സീ​റ്റു​ക​ളി​ല്‍ 350ല​ധി​കം സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്ന് എ​ക്സി​റ്റ് പോ​ള്‍ പ്ര​വ​ചി​ച്ച​തി​നു ശേ​ഷം മൂ​ന്ന് വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ കു​തി​പ്പ് ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഈ ​ഓ​ഹ​രി​ക​ളു​ടെ മു​ന്നേ​റ്റ​മാ​ണ് വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങി​യ​തോ​ടെ കൂ​പ്പു​കു​ത്തി​യ​ത്.