കോ​ഴി​ക്കോ‌​ട്: ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ന്ന കോ​ഴി​ക്കോ​ട്ട് ജ​ന​ങ്ങ​ൾ ഇ​ത്ത​വ​ണ​യും എം.​കെ. രാ​ഘ​വ​നെ കൈ​വി​ട്ടി​ല്ല. സ്വ​ന്തം രാ​ഘ​വേ​ട്ട​നെ അ​ത്യു​ഗ്ര​ഹ വി​ജ​യ​ത്തോ​ടെ​യാ​ണ് അ​വ​ർ വീ​ണ്ടും തി​ര​ഞ്ഞെ​ടു​ത്ത​ത്.

ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വെ​ക്കാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച എ​ൽ​ഡി​എ​ഫി​ന് ഇ​വി​ടെ കാ​ലി​ട​റു​ന്ന കാ​ഴ്ച​യാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. സി​പി​എ​മ്മി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​ലും യു​ഡി​എ​ഫി​ന് വ​ലി​യ മു​ന്നേ​റ്റ​മാ​ണ് നേ​ടാ​നാ​യ​ത്.

എ​ള​മ​രം ക​രീ​മി​നെ നി​യ​മ​സ​ഭ​യി​ലേ​ക്ക് വി​ജ​യി​പ്പി​ച്ച ബേ​പ്പൂ​രി​ലും, സി​പി​എം സ്വാ​ധീ​ന മേ​ഖ​ല​യാ​യ ബാ​ലു​ശേ​രി​യി​ലും എ​ല​ത്തൂ​രി​ലും ഇ​ട​തു​മു​ന്ന​ണി​ക്ക് കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യി​ല്ല. ആ​ദ്യ മൂ​ന്ന് റൗ​ണ്ട് വോ​ട്ടെ​ണ്ണി ക​ഴി​ഞ്ഞ​പ്പോ​ൾ 2019ൽ ​നേ​ടി​യ​തി​നേ​ക്കാ​ൾ ഭൂ​രി​പ​ക്ഷ​മാ​ണ് എം.​കെ. രാ​ഘ​വ​ന് ല​ഭി​ച്ച​ത്. ന്യൂ​ന​പ​ക്ഷ സ്വാ​ധീ​ന മേ​ഖ​ല​ക​ളി​ല​ട​ക്കം രാ​ഘ​വ​നാ​ണ് മേ​ധാ​വി​ത്വം നേ​ടാ​നാ​യ​ത്.

ഒ​രു നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പോ​ലും ആ​ദ്യ മൂ​ന്ന് റൗ​ണ്ടി​ൽ എ​ള​മ​രം ക​രീ​മി​ന് മു​ന്നി​ലെ​ത്താ​നാ​യി​ല്ല. മൂ​ന്ന് റൗ​ണ്ട് ക​ഴി​ഞ്ഞ​പ്പോ​ൾ എം.​കെ. രാ​ഘ​വ​ൻ 122623 വോ​ട്ട് നേ​ടി. എ​ള​മ​രം ക​രീ​മി​ന് 89019 വോ​ട്ട് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.