തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് വ​ര്‍​ക്ക​ല​യി​ല്‍ ഭ​ര്‍​ത്താ​വ് തീ​ കൊ​ളു​ത്തി​യ ഭാ​ര്യ​യും മ​ക​നും മ​രി​ച്ചു. ചെ​മ്മ​രു​തി സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ന്‍റെ ഭാ​ര്യ ബി​ന്ദു (43) മ​ക​ൻ അ​മ​ൽ (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​ക്കെ​യാ​ണ് മ​ര​ണം.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ രാ​ജേ​ന്ദ്ര​ൻ ഭാ​ര്യ ബി​ന്ദു​വി​ന്‍റെ ദേ​ഹ​ത്തേ​ക്കും സ്വ​ന്തം ശ​രീ​ര​ത്തി​ലേ​ക്കും ടി​ന്ന​ർ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​മ​ലി​നും പൊ​ള്ള​ലേ​റ്റ​ത്.

ഗു​രു​ത​ര​മാ​യ പൊ​ള്ള​ലേ​റ്റ രാ​ജേ​ന്ദ്ര​ൻ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചി​രു​ന്നു. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് ബി​ന്ദു​വി​നെ​യും മ​ക​നെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.