നെ​ടും​ക​ണ്ടം: ചാ​രാ​യം വി​ൽ​പ്പ​ന ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ. കൊ​ച്ച​റ പാ​ലം ക​ര​യി​ൽ പു​ളി​ക്ക​ൽ ത​ങ്ക​ച്ച​ൻ മാ​ത്യു​വാ​ണ് പി​ടി​യി​ലാ​യ​ത്. ത​ങ്ക​ച്ച​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന തെ​ക്കും​കാ​ലാ​യി​ൽ ജി​ജോ​മോ​ൻ ജോ​ർ​ജ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഉ​ടു​മ്പ​ൻ ചോ​ല റെ​യി​ഞ്ച് എ​ക്സൈ​സ് സം​ഘ​മാ​ണ് ത​ങ്ക​ച്ച​നെ പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രു​ടെ​യും പേ​രി​ൽ എ​ക്സൈ​സ് കേ​സെ​ടു​ത്തു.

കൊ​ച്ച​റ പാ​ലം ക​ര​യി​ൽ ലി​റ്റ​റി​ന് 700 രൂ​പ നി​ര​ക്കി​ൽ ചാ​രാ​യം വാ​റ്റി വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് എ​ക്സൈ​സ് സം​ഘം റെ​യ്ഡി​ന് എ​ത്തി​യ​ത്‌. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.