പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ലെ ഇ​രു​പ​ത് സീ​റ്റി​ലും ‌യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് പ​ത്ത​നം​തി​ട്ട​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി.

ബി​ജെ​പി കേ​ര​ള​ത്തി​ൽ ഒ​രി​ട​ത്തു പോ​ലും ര​ണ്ടാം സ്ഥാ​ന​ത്ത് വ​രി​ല്ല. ഇ​നി അ​ഥ​വാ വ​ന്നാ​ൽ അ​ത് എ​ൽ​ഡി​എ​ഫ് കൊ​ടു​ത്ത ദാ​നം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി മൂ​ന്നാം സ്ഥാ​ന​ത്താ​കും.

റാ​ന്നി, കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ത​നി​ക്ക് കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ ല​ഭി​ക്കും. പ​ത്ത​നം​തി​ട്ട​യി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യം പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല എ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു.