പിടിഎ ഫണ്ട് എന്ന പേരില്‍ വന്‍ തുക ഈടാക്കരുത്: മന്ത്രി വി.ശിവന്‍കുട്ടി
Sunday, June 2, 2024 5:09 PM IST
തിരുവനന്തപുരം: പിടിഎ ഫണ്ട് എന്ന പേരില്‍ സ്കൂളുകൾ വന്‍ തുക ഈടാക്കരുതെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ജനാധിപത്യപരമായി വേണം പിടിഎകള്‍ പ്രവര്‍ത്തിക്കാന്‍. പിടിഎ എന്നത് സ്കൂള്‍ ഭരണ സമിതിയായി കാണരുതെന്നും മന്ത്രി പറഞ്ഞു.
അണ് എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനത്തിന് വലിയ തുക വാങ്ങുന്നെന്നും പരാതിയുണ്ട്. ഫീസ് കുടിശിക ആകുമ്പോള്‍ ടിസി നല്‍കാതെ വരുന്ന സാഹചര്യം ഉണ്ടാകുന്നു. ഒന്നാം ക്ലാസില്‍ തന്നെ വലിയ തുക ഈടാക്കുന്നു. സംസ്ഥാനത്ത് എകീകൃത ഫീസ് ഘടന ഇതുവരെ ഇല്ല. അത് രൂപീകരിക്കേണ്ട സമയമായി.
എകീകൃത ഫീസ് ഘടനയാണെങ്കില്‍ എയ്ഡഡ് മേഖലകളില്‍ വാങ്ങുന്ന വലിയ തുകകളെ ഒരു പരിധി വരെ കുറക്കാനാകും. മിനിമം മാര്‍ക്ക് സംവിധാനം കൊണ്ടു വരും. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.