തൃ​ശൂ​ര്‍: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ വീ​ട്ടി​ലെ വ​ള​ര്‍​ത്തു​പൂ​ച്ച​യെ കാ​ണാ​ത്ത​തി​ന്‍റെ പേ​രി​ല്‍ മു​ത്ത​ച്ഛ​നെ കൊ​ച്ചു​മ​ക​ന്‍ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. ഏ​ട​ക്കു​ളം കോ​മ്പാ​ത്ത് വീ​ട്ടി​ല്‍ കേ​ശ​വ​നാ​ണ് വെ​ട്ടേ​റ്റ​ത്. കൈ​യ്ക്കും കാ​ലി​നും ത​ല​യ്ക്കും വെ​ട്ടേ​റ്റ ഇ​യാ​ളെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ല്‍ കേ​ശ​വ​ന്‍റെ കൊ​ച്ചു​മ​ക​ന്‍ ശ്രീ​കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ലെ വ​ള​ര്‍​ത്തു​പൂ​ച്ച​യെ കാ​ണാ​ത്ത​തി​ലു​ള്ള പ്ര​കോ​പ​ന​ത്തി​ല്‍ ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സാ​ര​മാ​യി പ​രി​ക്കേ​റ്റ കേശവനെ ശ്രീ​കു​മാ​ര്‍ ത​ന്നെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എത്തിച്ചത്. യു​വാ​വ് ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ള്‍​ക്കെ​തി​രേ വ​ധ​ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ത്തി​ട്ടു​ണ്ട്.