മ​ല​പ്പു​റം: പോ​ത്തു​ക​ല്ലി​ൽ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി യു​വാ​വി​ന് പ​രി​ക്ക്. മു​ണ്ടേരി ത​ണ്ട​ൻ​ക​ല്ല് കോ​ള​നി​യി​ൽ രാ​ജേ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി മു​ണ്ടേ​രി ഫാ​മി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. നട്ടെല്ലിന് പരിക്കേറ്റ ഇ​യാ​ളെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ്ര​ദേ​ശ​ത്ത് ശ​ബ്ദം കേ​ട്ട് ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ളാ​ണ് രാ​ജേ​ഷി​നെ ആ​ന ആ​ക്ര​മി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വ​നം​വ​കു​പ്പെ​ത്തി ആ​ന​യെ തു​ര​ത്തി​യ​ശേ​ഷം ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.