തൃ​ശൂ​ര്‍: സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം. അ​തി​ര​പ്പി​ള്ളി ആ​ന​ക്ക​യ​ത്ത് കാ​റി​നും സ്‌​കൂ​ട്ട​റി​നും നേ​രെ​യാ​ണ് കാ​ട്ടാ​ന ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് നേ​രെ കാ​ട്ടാ​ന പാ​ഞ്ഞ​ടു​ത്ത​തോ​ടെ ഇ​വ​ര്‍ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​തി​ര​പ്പി​ള്ളി സ​ന്ദ​ര്‍​ശി​ച്ച് മ​ല​ക്ക​പ്പാ​റ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളു​ടെ കാ​ര്‍ ആ​ന​ക്ക​യം പാ​ല​ത്തി​ന് സ​മീ​പ​ത്തെ വ​ള​വി​ല്‍ വ​ച്ച് ആ​ന​യു​ടെ മു​ന്നി​ല്‍​പെ​ട്ടു. ഹോ​ണ്‍ മു​ഴ​ക്കി​യ​തി​ല്‍ പ്ര​കോ​പി​ത​നാ​യ കാ​ട്ടാ​ന കാ​റി​നു നേ​രെ പാ​ഞ്ഞ​ട​ത്ത് തു​മ്പി​കൈ കൊ​ണ്ട് കാ​റി​ന്‍റെ ഗ്ലാ​സ് ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന് പി​ന്നി​ലു​ണ്ടാ​യി​രു​ന്ന കോ​ത​മം​ഗ​ലം സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റി​ന് നേ​രേ​യും ആ​ന ഓ​ടി​യ​ടു​ത്തു. കാ​റി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ബ​ഹ​ളം വ​ച്ച​തോ​ടെ അ​ന കാ​ട്ടി​ലേ​ക്ക് ക​യ​റി​പോ​വു​ക​യാ​യി​രു​ന്നു.