ഒഡീഷയിൽ സൂര്യാഘാതമേറ്റ് ഒൻപത് പേർ മരിച്ചു
Saturday, June 1, 2024 11:28 PM IST
ഭുവനേശ്വർ: ഒഡീഷയിൽ സൂര്യാഘാതമേറ്റ് ഒൻപത് പേർ മരിച്ചതായി സ്ഥിരീകരണം. സൂര്യാഘാതമേറ്റ് മരിച്ചതായി സംശയിക്കുന്ന 96 കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന് ലഭിച്ചിട്ടുണ്ട്.
ഇതിൽ 54 സംശയാസ്പദമായ കേസുകൾ ഏഴ് ജില്ലകളിലായി റിപ്പോർട്ട് ചെയ്തതാണ്. ഇതുവരെ ഒൻപത് സൂര്യാഘാത മരണങ്ങൾ സ്ഥിരീകരിച്ചു, അതിൽ മൂന്ന് മരണങ്ങൾ കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് സംഭവിച്ചത്.
അന്വേഷണത്തിൽ ആറ് മരണങ്ങൾ സൂര്യാഘാതം മൂലമല്ലെന്നും സർക്കാർ കണ്ടെത്തി. ബാക്കിയുള്ള 81 മരണ കേസുകൾക്കായി സംയുക്ത അന്വേഷണം നടക്കുകയാണെന്നും അധികൃതർ പറഞ്ഞു.