മദ്യനയം മാറ്റാന്‍ ആവശ്യപ്പെട്ടത് ടൂറിസം വകുപ്പെന്ന് എം.എം.ഹസൻ
Saturday, June 1, 2024 5:56 PM IST
തിരുവനന്തപുരം: മദ്യനയം മാറ്റാന്‍ ടൂറിസം വകുപ്പ് ആവശ്യപ്പെട്ടതാണെന്നും എക്സൈസ് വകുപ്പ് തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായതാണെന്നും കോണ്‍ഗ്രസ് നേതാവ് എം.എം.ഹസൻ.
ബാര്‍കോഴയുടെ ശബ്ദ സന്ദേശത്തെക്കുറിച്ചാണ് യുഡിഎഫ് അന്വേഷണം ആവശ്യപ്പെട്ടത്. അതില്‍ നിഷ്പക്ഷമായ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അതിന്റെ കാരണം ഇത് ടൂറിസം മന്ത്രിയും എക്സൈസ് മന്ത്രിയും അംഗീകരിച്ച കാര്യമാണ്. ഇങ്ങനെയുള്ള കാര്യത്തെ കുറിച്ച് പോലീസ് അന്വേഷിച്ചാല്‍ വസ്തുതകള്‍ പുറത്ത് വരില്ല.
അതിനാലാണ് ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെടുന്നത്. സംസ്ഥാനത്ത് ടൂറിസത്തില്‍ നിന്നുള്ള വരുമാനം വര്‍ധിക്കാനാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്നാണ് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് പറഞ്ഞത്.
ടൂറിസത്തിന്റെ പേരില്‍ ബാറുടമകള്‍ക്ക് വരുമാനം കൂടണം. അതിന്റെ ഗുണഫലം സിപിഎമ്മിനും ലഭിക്കണം. ഇതുദ്ദേശിച്ചാണ് പണപ്പിരിവ് നടന്നതെന്നും ഹസൻ പറഞ്ഞു.