ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​നി​യാ​ഴ്ച ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ച​ര്‍​ച്ച​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കി​ല്ല. ടെ​ലി​വി​ഷ​നു​ക​ളു​ടെ റേ​റ്റിം​ഗ് കൂ​ട്ടാ​നു​ള്ള പ​ണി​ക്കി​ല്ലെ​ന്ന് പാ​ര്‍​ട്ടി വ​ക്താ​വ് പ​വ​ന്‍ ഖേ​ര വ്യ​ക്ത​മാ​ക്കി.

ജ​ന​വി​ധി​യോ​ട് പ്ര​തി​ക​രി​ക്കാം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന ശേ​ഷം ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സം​ബ​ന്ധി​ച്ച അ​വ​ലോ​ക​ന​ങ്ങ​ൾ പു​റ​ത്തു​വ​രും. അ​ധി​കാ​രം പി​ടി​ക്കാ​നാ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ്. 400 സീ​റ്റോ​ടെ അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൻ​ഡി​എ​യും.