തി​രു​വ​ന​ന്ത​പു​രം: ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന് ഭ്രാ​ന്താ​ണെ​ന്നും കേ​ര​ള​ത്തി​ലെ സാം​സ്കാ​രി​ക ജീ​വി​ത​ത്തെ പ​രി​ഹ​സി​ക്കു​ന്ന പ്ര​സ്താ​വ​ന​യാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​തെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ കേ​ര​ള​ത്തി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വ​ച്ച് മൃ​ഗ​ബ​ലി ന​ട​ന്നെ​ന്ന ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ ആ​രോ​പ​ണ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഗോ​വി​ന്ദ​ൻ.

ശി​വ​കു​മാ​ർ പ​റ​ഞ്ഞ രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്രം അ​ത്ത​രം മ​ന്ത്ര​വാ​ദ പൂ​ജ​ക​ൾ ന​ട​ക്കു​ന്ന ഇ​ട​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ക്സാ​ലോ​ജി​ക് വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും മ​ക​ൾ വീ​ണ​യ്ക്കു​മെ​തി​രെ ക​ള്ള പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ൽ അ​തി​നെ ആ​ശ​യം കൊ​ണ്ട് നേ​രി​ടു​മെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യും ജ​യി​ലി​ൽ അ​ട​ച്ചും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​നു​കൂ​ല​മാ​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ച്ചു. എ​ന്നി​ട്ടും മോ​ദി ഗ്യാ​ര​ണ്ടി പോ​ലു​ള്ള ചെ​പ്പ​ടി വി​ദ്യ പോ​ലും ജ​നം ഉ​ൾ​ക്കൊ​ണ്ടി​ല്ല.

സ​മ​നി​ല തെ​റ്റി​യ രീ​തി​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. രാ​ജ്യ​ത്ത് വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ച്ച അ​ദ്ദേ​ഹം പ​ച്ച​യാ​യ മു​സ്ലിം വി​രു​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചു. ദൈ​വ​ത്തി​ന്‍റെ നേ​ര​വ​കാ​ശി ആ​ണെ​ന്ന പ്ര​ഖ്യാ​പ​നം വ​രെ ന​ട​ത്തി​യെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.