ആ​ല​പ്പു​ഴ: ജ​ഡ്ജി​യു​ടെ കാ​ര്‍ ത​ട​ഞ്ഞ് ഡ്രൈ​വ​റെ ചീ​ത്ത വി​ളി​ച്ച സം​ഭ​വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ല്‍. കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ നോ​ര്‍​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​എ.​സാ​ബു ആ​ണ് പി​ടി​യി​ലാ​യ​ത്.

ആ​ല​പ്പു​ഴ​യി​ലെ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ക്ലെ​യിം​സ് ട്രൈ​ബ്യൂ​ണ​ല്‍ ജ​ഡ്ജി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ് നി​ര്‍​ത്തി ഡ്രൈ​വ​റെ ചീ​ത്ത വി​ളി​ച്ചെ​ന്നാ​ണ് കേ​സ്. ര​ണ്ട് ദി​വ​സം മു​മ്പ് ജ​ഡ്ജി​യെ വീ​ട്ടി​ല്‍ വി​ട്ട ശേ​ഷം ഡ്രൈ​വ​ര്‍ തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

പു​ന്ന​മ​ട​യി​ല്‍ വ​ച്ച് കാ​റി​ന് കു​റു​കെ സ്‌​കൂ​ട്ട​ര്‍ ഇ​ട്ട ശേ​ഷം ത​ന്നെ ഇ​ടി​ക്കാ​ന്‍ വ​ന്നെ​ന്ന് പ​റ​ഞ്ഞ് സാ​ബു ഡ്രൈ​വ​റോ​ട് ദേ​ഷ്യ​പ്പെ​ട്ടു. പി​ന്നാ​ലെ ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

ഇ​തി​ന് ശേ​ഷം ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും ചീ​ത്ത വി​ളി​ച്ചെ​ന്നും കാ​ട്ടി ഡ്രൈ​വ​ര്‍ സാ​ബു​വി​നെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​ന്‍ ജാ​മ്യം അ​നു​വ​ദി​ക്കാ​വു​ന്ന കേ​സാ​ണെ​ങ്കി​ലും ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.