അ​ഹ​മ്മ​ദാ​ബാ​ദ്: രാ​ജ്കോ​ട്ട് ഗെ​യിം സോ​ണി​ൽ 27 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടൗ​ൺ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ (ടി​പി​ഒ) ഉ​ൾ​പ്പെ​ടെ നാ​ല് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ രാ​ജ്‌​കോ​ട്ട് പോ​ലീ​സ് വ്യാ​ഴാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തു.

ടൗ​ൺ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ എം​ഡി സാ​ഗ​തി​യ, അ​സി​സ്റ്റ​ന്‍റ് ടൗ​ൺ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യ മു​കേ​ഷ് മ​ക്വാ​ന, ഗൗ​തം ജോ​ഷി, ക​ല​വാ​ഡ് റോ​ഡ് ഫ​യ​ർ സ്റ്റേ​ഷ​നി​ലെ മു​ൻ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രോ​ഹി​ത് വി​ഗോ​റ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഒ​ൻ​പ​താ​യി.

ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ളി​ല്ലാ​തെ ഗെ​യിം സോ​ൺ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ൻ​പ​ത് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ൻ​ഡും ചെ​യ്തു. ര​ണ്ട് പോ​ലീ​സു​കാ​രും ഇ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.