ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ അ​ത്താ​ഴം ന​ല്‍​കാ​ത്ത​തി​ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി. ക​ര്‍​ണാ​ട​ക​യി​ലെ തും​കൂ​രി​ലാ​ണ് സം​ഭ​വം. കു​നി​ഗാ​ല്‍ താ​ലൂ​ക്കി​ലെ ഹു​ളി​യു​രു​ദു​ര്‍​ഗ​യി​ല്‍ ത​ടി​മി​ല്ല് ജീ​വ​ന​ക്കാ​ര​നാ​യ ശി​വ​രാ​മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ ഭാ​ര്യ പു​ഷ്പ​ല​ത(35) ആ​ണ് അ​തി​ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. ശി​വ​രാ​മ​യും പു​ഷ്പ​ല​ത​യും ത​മ്മി​ല്‍ പ​തി​വാ​യി വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ടാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് അ​ടു​ക്ക​ള​യി​ല്‍​വ​ച്ച് പു​ഷ്പ​ല​ത​യെ കു​ത്തി​യ ശി​വ​രാ​മ, ക​ത്തി ഉ​പ​യോ​ഗി​ച്ച് ത​ല വെ​ട്ടി​മാ​റ്റു​ക​യാ​യി​രു​ന്നു. ക്രൂ​ര​കൃ​ത്യം ന​ട​ത്തു​മ്പോ​ള്‍ ഇ​വ​രു​ടെ എ​ട്ടു​വ​യ​സു​കാ​ര​ന്‍ മ​ക​ന്‍ വീ​ട്ടി​ല്‍ ഉ​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. ഹു​ളി​യു​രു​ദു​ര്‍​ഗ​യി​ല്‍ വാ​ട​ക​യ്ക്കാ​യി​രു​ന്നു ദ​മ്പ​തി​മാ​രു​ടെ താ​മ​സം.

കു​റ്റ​കൃ​ത്യ​ത്തി​നു ശേ​ഷം വീ​ട്ടു​ട​മ​യെ വി​ളി​ച്ച് ശി​വ​രാ​മ കൊ​ല​പാ​ത​ക വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​മാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ശി​വ​രാ​മ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.‌