കൊച്ചി വെള്ളക്കെട്ട്: ബോധപൂര്‍വമായ വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി രാജീവ്
Thursday, May 30, 2024 10:36 PM IST
കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടതില്‍ ബോധപൂര്‍വമായ വീഴ്ച ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രി പി. രാജീവ്. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജനങ്ങളുടെ ഭാഗത്തുനിന്നും ആവശ്യമായ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ ഇടപ്പള്ളി തോട്ടിലെ പായലും ചെളിയും അടിയന്തരമായി ഓപ്പറേഷന് വാഹിനിയുടെ ഭാഗമായി നീക്കം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
വെള്ളത്തിന്റെ ഒഴുക്കിനു തടസമാകുന്ന അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റുന്നതിനു ജനങ്ങളുടെ ഭാഗത്തുനിന്നും പിന്തുണ ആവശ്യമാണ്. മാലിന്യങ്ങള്‍ വലിച്ചെറിയുന്ന കാര്യത്തില്‍ ജനങ്ങളുടെ മനോഭാവത്തിലും മാറ്റമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.