കോ​ഴി​ക്കോ​ട്: സൗ​ത്ത് ക​ട​പ്പു​റ​ത്ത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ അ​ട​ക്കം എ​ട്ട് പേ​ര്‍​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു. വ​ള്ളം ക​ര​യി​ലേ​ക്ക് അ​ടു​പ്പി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ഏ​ഴ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മി​ന്ന​ലേ​റ്റ​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ച്ച ഒ​രാ​ള്‍​ക്കും മി​ന്ന​ലേ​റ്റു.

ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ ഒ​രാ​ള്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​ഷ്‌​റ​ഫ് എ​ന്ന​യാ​ള്‍​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. മ​റ്റു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

ഉ​ച്ച​യ്ക്ക് 12: 30 ഓ​ടെ​യാ​ണ് പൊ​ടു​ന്ന​നെ ഇ​ടി​മി​ന്ന​ല്‍ ഉ​ണ്ടാ​യ​ത്. മു​ഹ​മ്മ​ദ് അ​നി​ല്‍(17) മ​നാ​ഫ്, സു​ബൈ​ര്‍, സ​ലാം, അ​ബ്ദു​ല്‍ ല​ത്തീ​ഫ്, ജം​ഷീ​ര്‍ എ​ന്നി​വ​രും പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി ഷെ​രീ​ഫു​മാ​ണ് പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​ര്‍. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ സ​ഞ്ചി​രി​ച്ചി​രു​ന്ന ഷെ​രീ​ഫ് മിന്നലേറ്റ് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.