ന്യൂ​ഡ​ല്‍​ഹി: സ്വ​ര്‍​ണം ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ക​സ്റ്റം​സ് പി​ടി​കൂ​ടി​യ ശി​വ​കു​മാ​ര്‍ പ്ര​സാ​ദ് ത​ന്‍റെ മു​ന്‍ സ്റ്റാ​ഫെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ര്‍.

72 വ​യ​സു​ള്ള ശി​വ​കു​മാ​റി​ന് നി​ല​വി​ല്‍ ഡ​യാ​ലി​സി​സ് അ​ട​ക്കം ചെ​യ്യേ​ണ്ട അ​വ​സ്ഥ​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍​പാ​ര്‍​ട്‌​ടൈം സ്റ്റാ​ഫാ​യി നി​ല​നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ത​രൂ​ര്‍ പ്ര​തി​ക​രി​ച്ചു.

ശി​വ​കു​മാ​ര്‍ പി​ടി​യി​ലാ​യ വാ​ര്‍​ത്ത ഞെ​ട്ടി​ക്കു​ന്ന​താ​ണ്. അ​ന്വേ​ഷ​ണ​സം​ഘ​വു​മാ​യി പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ക്കും. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​ക​ട്ടെ​യെ​ന്നും ത​രൂ​ര്‍ പ്ര​തി​ക​രി​ച്ചു.

തരൂരിന്‍റെ സ​ഹാ​യി ശി​വ​കു​മാ​റും കൂ​ട്ടാ​ളി​യു​മാ​ണ് ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 500 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ഇ​വ​രി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് ക​സ്റ്റം​സ് അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.