ന്യൂ​ഡ​ല്‍​ഹി: സ്വ​ര്‍​ണം ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​രി​ന്‍റെ പി​എ അ​ട​ക്കം ര​ണ്ട് പേ​ര്‍ ക​സ്റ്റ​ഡി​യി​ലാ​യെ​ന്ന് റി​പ്പോ​ർ​ട്ട്. ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നാ​ണ് തൂ​രി​ന്‍റെ സ​ഹാ​യി ശി​വ​കു​മാ​ര്‍ പ്ര​സാ​ദും കൂ​ട്ടാ​ളി​യും പി​ടി​യി​ലാ​യ​ത്.

500 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ഇ​വ​രി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് ക​സ്റ്റം​സ് അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. ദു​ബാ​യി​ല്‍​നി​ന്ന് എ​ത്തി​യ ഒ​രാ​ളു​ടെ കൈ​യി​ല്‍​നി​ന്ന് സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ എ​ത്തി​യ​താ​ണ് ഇ​വ​രെ​ന്നാ​ണ് വി​വ​രം. ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.