ല​ക്നോ: ഗു​സ്തി ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ മു​ൻ പ്ര​സി​ഡ​ന്‍റ് ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ണ്‍ സിം​ഗി​ന്‍റെ മ​ക​നും കൈ​സ​ർ​ഗ​ഞ്ജ് സ്ഥാ​നാ​ർ​ഥി​യു​മാ​യ ക​ര​ണ്‍ ഭൂ​ഷ​ണ്‍ സിം​ഗി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലെ കാ​റി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു.

റെ​ഹാ​ൻ(17), ഷ​ഹ്സാ​ദ്(24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ണ്ട​യി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രും ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ എ​തി​ർ​വ​ശ​ത്തു​നി​ന്നെ​ത്തി​യ കാ​ർ ഇ​ടി​ച്ചു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്.

ബ്രി​ജ്ഭൂ​ഷ​ണ്‍ ശ​ര​ണ്‍ സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​ന​മാ​ണ് ബൈ​ക്കി​ലി​ടി​ച്ച​ത്. അ​പ​ക​ട​സ്ഥ​ല​ത്ത് നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളി​ൽ കാ​റി​ന്‍റെ പി​ൻ​വ​ശ​ത്ത് പോ​ലീ​സ് എ​സ്കോ​ർ​ട്ട് എ​ന്ന് എ​ഴു​തി​യി​രി​ക്കു​ന്ന​തും കാണാമായിരുന്നു.

കാ​ർ ഡ്രൈവറെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.