മുതലപ്പൊഴിയില്‍ വീണ്ടും അപകടം; വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശി മരിച്ചു
Tuesday, May 28, 2024 8:45 AM IST
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറിയാണ് അപകടം.
വള്ളത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇതില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷപ്പടുത്തിയവരിൽ ഒരാളുടെ നില ഗുരുതരമാണ്.
മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയടിയില്‍ വള്ളം മറിഞ്ഞ് കഴിഞ്ഞമാസവും മത്സ്യത്തൊഴിലാളി മരിച്ചിരുന്നു.