ഗുണ്ടാനേതാവിന്റെ വീട്ടിലെ പാര്‍ട്ടി: ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം
Monday, May 27, 2024 10:51 PM IST
തിരുവനന്തപുരം: ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഡിവൈഎസ്പി എം.ജി. സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ സാബു മേയ് 31ന് വിരമിക്കാനിരിക്കെയാണ് സസ്പൻഷൻ.
പാര്‍ട്ടിയില്‍ പങ്കെടുത്ത മൂന്ന് പോലീസുകാര്‍ക്ക് നേരത്തെ തന്നെ സസ്പെൻഷൻ ലഭിച്ചിരുന്നു. ഒരു സിപിഒയെയും പോലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ്പി സസ്പെൻഡ് ചെയ്ത്. മൂന്നാമതൊരു പോലീസുകാരൻ വിജിലൻസില്‍ നിന്നുള്ളയാളാണ്. ഇദ്ദേഹത്തെയും സസ്പെൻഡ് ചെയ്തു
ഗുണ്ടാനേതാവായ തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് ഞായറാഴ്ച ഡിവൈഎസ്പി എം.ജി.സാബുവും, പോലീസ് ഡ്രൈവറും മറ്റ് രണ്ട് പോലീസുകാരും വിരുന്നിന് എത്തിയത്. ഇതിനിടെ അങ്കമാലി എസ്ഐ പരിശോധനയ്ക്കെത്തിയപ്പോള്‍ ഡിവൈഎസ്പി ശുചിമുറിയില്‍ കയറി ഒളിക്കുകയായിരുന്നു.