തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ​വ​കു​പ്പ് മു​ന്‍മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് എംഎൽഎയുടെ ഭാ​ര്യ അ​നി​ല മേ​രി ഗീ​വ​ര്‍​ഗീ​സി​നെ കേ​ര​ള ഭാ​ഷാ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ച​തി​ല്‍ അ​ഴി​മ​തി ആ​രോ​പി​ച്ച് സു​പ്രീംകോ​ട​തി​യി​ല്‍ ഹ​ര്‍​ജി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മ​ണി​മേ​ഘല​യാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്.

ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണു നി​യ​മ​ന​മെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. വ്യാ​ജ ജോ​ലി പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് അ​നി​ല പ​ദ​വി ല​ഭി​ക്കു​ന്ന​തി​നാ​യി ഹാ​ജ​രാ​ക്കി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. നേ​ര​ത്തെ, സ​മാ​ന​മാ​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് സു​പ്രീംകോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​യി​രു​ന്നു നി​യ​മ​നം. അ​ന്ന് മ​ന്ത്രി​സ​ഭ​യി​ല്‍ അം​ഗ​മാ​യി​രു​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗം നേ​താ​വാ​യ അ​നൂ​പ്. നി​ല​വി​ല്‍ പി​റ​വം എം​എ​ല്‍​എ​യാ​ണ് അ​ദ്ദേ​ഹം.