ഹരിയാനയിലെ സ്വതന്ത്ര എംഎൽഎ രാകേഷ് ദൗൽത്തബാദ് അന്തരിച്ചു
Saturday, May 25, 2024 11:41 PM IST
ഗുരുഗ്രാം: ഹരിയാനയിലെ ബാദ്ഷാപൂരിലെ സ്വതന്ത്ര എംഎൽഎ രാകേഷ് ദൗൽത്തബാദ്(44) അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
എംഎൽഎയെ രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. പാലം വിഹാറിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ദൗലതാബാദ് 2019 നിയമസഭാ തെരഞ്ഞെടുപ്പിൽ ബാദ്ഷാപൂർ സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിക്കുകയും പിന്നീട് ബിജെപി സർക്കാരിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി കുടുംബത്തെ അനുശോചനം അറിയിച്ചു.