ഗുജറാത്തിലെ ഗെയിമിംഗ് സോണിൽ വൻ തീപിടിത്തം; 20 പേർ മരിച്ചു
Saturday, May 25, 2024 8:55 PM IST
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിമിംഗ് സോണിൽ വൻ തീപിടിത്തം. 20 പേർ മരിച്ചു. 15 കുട്ടികളെ കെട്ടിടത്തിൽ നിന്നും രക്ഷപെടുത്തി. കെട്ടിടത്തിനുള്ളിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്.
തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. താല്‍ക്കാലികമായി നിര്‍മിച്ച ഗെയിമിംഗ് സെന്ററിലാണ് തീപിടിത്തമുണ്ടായത്.
പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകുന്നതിനുള്ള ക്രമീകരണങ്ങൾക്ക് മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ഉടമ യുവരാജ് സിംഗ് സോളങ്കിക്കെതിരെ കേസെടുത്തു.
"രക്ഷാപ്രവർത്തനം തുടരുകയാണ്. തീ നിയന്ത്രണവിധേയമാണ്. കഴിയുന്നത്ര മൃതദേഹങ്ങൾ പുറത്തെടുക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. നിലവിൽ 20 ഓളം മൃതദേഹങ്ങൾ കണ്ടെടുത്തു, കൂടുതൽ അന്വേഷണത്തിനായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണം നടത്തും. യുവരാജ് സിംഗ് സോളങ്കി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗെയിമിംഗ് സോൺ'.-രാജ്കോട്ട് പോലീസ് കമ്മീഷണർ രാജു ഭാർഗവ പറഞ്ഞു.