തിരുവനന്തപുരത്തെ വെള്ളക്കെട്ട്; കോർപറേഷനിലേക്ക് ബിജെപി മാര്‍ച്ച്, സംഘർഷം
Saturday, May 25, 2024 3:47 PM IST
തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കോർപ്പറേഷനിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.
മുദ്രാവാക്യം മുഴക്കിയെത്തിയ പ്രതിഷേധ മാർച്ച് നഗരസഭാ കവാടത്തിന് മുന്നില്‍ പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാർ കടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.