യന്ത്രതകരാര്‍ മൂലം വോട്ടിംഗ് വൈകി; തെര. കമ്മീഷന് പരാതി നല്കി വൃന്ദാ കാരാട്ട്
Saturday, May 25, 2024 12:21 PM IST
ന്യൂഡല്‍ഹി: യന്ത്രതകരാര്‍ മൂലം വോട്ടിംഗ് വൈകിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി സിപിഎം നേതാവ് വൃന്ദാ കാരാട്ട്. രാവിലെ ഒമ്പതിന് വോട്ട് ചെയ്യാനെത്തിയപ്പോള്‍ വോട്ടിംഗ് മെഷീനില്‍ ബാറ്ററി കുറവാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നാണ് പരാതി.
ഡല്‍ഹി സെന്റ് തോമസ് കോളജിലെ ബൂത്തില്‍ വൃന്ദ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് സംഭവം. വോട്ട് തുടങ്ങി രണ്ട് മണിക്കൂറിനകം തന്നെ ബാറ്ററി ചാര്‍ജ് കുറയുന്ന മെഷീനുകളാണോ കമ്മീഷന് എത്തിച്ചതെന്ന് വൃന്ദ ചോദിച്ചു. അതേസമയം പിന്നീട് 11ന് ബൂത്തില്‍ വീണ്ടുമെത്തി വൃന്ദ വോട്ട് രേഖപ്പെടുത്തി.