ഇ​സ്ലാ​മാ​ബാ​ദ്: കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ ഇ​സ്ലാ​മാ​ബാ​ദി​ലെ പാ​ക്കി​സ്ഥാ​ൻ തെ​ഹ്രീ​കെ ഇ​ൻ​സാ​ഫി​ന്‍റെ (പി​ടി​ഐ) സെ​ൻ​ട്ര​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ഒ​രു ഭാ​ഗം ക്യാ​പി​റ്റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി (സി​ഡി​എ) പൊ​ളി​ച്ചു നീ​ക്കി.

പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ പാ​ർ​ട്ടി ഓ​ഫീ​സാ​ണ് പൊ​ളി​ച്ചു നീ​ക്കി​യ​ത്. അ​ന​ധി​കൃ​ത നി​ർ​മാ​ണ​വും കൈ​യേ​റ്റ​വും നീ​ക്കം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. രാ​ത്രി 11.30 ഓ​ടെ ആ​രം​ഭി​ച്ച പ്ര​വ​ർ​ത്ത​നം ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​വ​സാ​നി​ച്ചു.

ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ കൈ​യേ​റ്റം നീ​ക്കം ചെ​യ്യു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ സി​ഡി​എ, സ​ർ​താ​ജ് അ​ലി എ​ന്ന വ്യ​ക്തി​യു​ടെ പേ​രി​ലാ​ണ് പ്ലോ​ട്ട് അ​നു​വ​ദി​ച്ച​തെ​ന്നും പ​റ​ഞ്ഞു. കെ​ട്ടി​ട നി​ർ​മാ​ണ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചാ​ണ് പ്ലോ​ട്ടി​ൽ ഒ​രു അ​ധി​ക നി​ല നി​ർ​മി​ച്ച​തെ​ന്നും സി​ഡി​എ പ​റ​ഞ്ഞു.

പി​ടി​ഐ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അ​തേ​സ​മ​യം നി​യ​മ​വി​രു​ദ്ധ​വും അ​ന്യാ​യ​വു​മാ​യ രീ​തി​യി​ലാ​ണ് കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ തു​ട​ങ്ങി​യ​തെ​ന്ന് പി​ടി​ഐ പ​റ​ഞ്ഞു. പി​ടി​ഐ​ക്ക് പ​ല​ത​വ​ണ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സി​ഡി​എ പ​റ​യു​ന്പോ​ൾ, സി​ഡി​എ​യി​ൽ നി​ന്ന് ഉ​ത്ത​ര​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ബാ​രി​സ്റ്റ​ർ ഗോ​ഹ​ർ ഖാ​ൻ പ​റ​ഞ്ഞു.

എ​ന്തെ​ങ്കി​ലും കൈ​യേ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടാ​കു​ക​യും അ​വ​യെ​ക്കു​റി​ച്ച് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ൽ ത​ങ്ങ​ൾ ത​ന്നെ നീ​ക്കം ചെ​യ്യു​മാ​യി​രു​ന്നു​വെ​ന്നും ബാ​രി​സ്റ്റ​ർ പ​റ​ഞ്ഞു.