വനിതാ ഡോക്ടറെ പീഡിപ്പിച്ചു; ഋഷികേശ് എയിംസിലെ നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ
Wednesday, May 22, 2024 1:10 AM IST
ഋഷികേശ്: വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയിൽ ഋഷികേശ് എയിംസിലെ നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ. പ്രതിയായ സതീഷ് കുമാർ ഞായറാഴ്ച വൈകുന്നേരം ആശുപത്രി വളപ്പിൽ വച്ച് ഡോക്ടറെ പീഡിപ്പിക്കുകയും തുടർന്ന് അവർക്ക് അശ്ലീല സന്ദേശം അയച്ചതായും ഋഷികേശ് കോട്വാലി എസ്എച്ച്ഒ ശങ്കർ സിംഗ് ബിഷ്ത് പറഞ്ഞു.
സംഭവത്തിൽ പ്രതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ് ഡോക്ടർമാർ പ്രതിഷേധിച്ചിരുന്നു. ഡോക്ടർമാരുടെ പ്രതിഷേധത്തെ തുടർന്ന് ഋഷികേശ് കോട്വാലിയിൽ കേസ് രജിസ്റ്റർ ചെയ്തു.
തുടർന്ന് നഴ്സിംഗ് ഓഫീസറെ ചൊവ്വാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.