ല​ഖ്‌​നോ: ബാ​ങ്കി​ന് സംഭവിച്ച പി​ഴ​വ് മൂ​ലം യു​വാ​വി​ന്‍റെ അ​കൗ​ണ്ടി​ൽ എത്തിയത് 9,900 കോ​ടി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഭ​ദോ​ഹി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഭാ​നു പ്ര​കാ​ശ് എ​ന്ന യു​വാ​വി​ന്‍റെ അ​ക്കൗ​ണ്ടി​ലാ​ണ് 9,900 കോ​ടി രൂ​പ അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ​ത്..

വ​ലി​യ തു​ക അ​ക്കൗ​ണ്ടി​ൽ എ​ത്തി​യ​തോ​ടെ യു​വാ​വ് ബാ​ങ്കി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ബാ​ങ്കി​ന് പി​ഴ​വ് സം​ഭ​വി​ച്ച​തി​നാ​ലാ​ണ് തു​ക അ​കൗ​ണ്ടി​ൽ എ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യ​ത്.

ഭാ​നു പ്ര​കാ​ശി​ന്‍റേ​ത് കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് ലോ​ൺ അ​ക്കൗ​ണ്ടാ​ണെ​ന്നും നി​ഷ്‌​ക്രി​യ ആ​സ്തി​യാ​യി (എ​ൻ​പി​എ) തു​ക മാ​റി​യെ​ന്നും ബാ​ങ്ക് വ്യ​ക്ത​മാ​ക്കി. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. സോ​ഫ്‌​റ്റ്‌​വെ​യ​ർ പി​ഴ​വ് കാ​ര​ണ​മാ​ണ് ഭീ​മ​മാ​യ തു​ക അ​ക്കൗ​ണ്ടി​ലെ​ത്തി​യ​താ​യി സ​ന്ദേ​ശം വ​ന്ന​തെ​ന്ന് ബാ​ങ്ക് അ​റി​യി​ച്ചു.