സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരൻ സ്വയം വെടിവച്ച് മരിച്ചു
Wednesday, May 15, 2024 10:58 PM IST
മുംബൈ: ക്രിക്കറ്റ് താരം സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥൻ സ്വയം വെടിവച്ച് ജീവനൊടുക്കി. പ്രകാശ് കപ്ഡെ (39) ആണ് ആത്മഹത്യ ചെയ്തത്.
പുലർച്ചെ കപ്ഡെയുടെ മഹാരാഷ്ട്രയിലെ ജൽഗാവിലെ വീട്ടിലായിരുന്നു സംഭവം. മഹാരാഷ്ട്ര സ്റ്റേറ്റ് റിസർവ് പോലീസ് ഫോഴ്സിലെ ഉദ്യോഗസ്ഥനാണ് ഇയാൾ.
സർവീസ് റിവോൾവർ ഉപയോഗിച്ച് ഇയാൾ കഴുത്തിൽ വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.