ചെ​ന്നൈ: ഐ​പി​എ​​ൽ ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് ജ​യം. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ചെ​ന്നൈ കീ​ഴ​ട​ക്കി​യ​ത്. ഇ​തോ​ടെ ചെ​ന്നൈ പ്ലേ ​ഓ​ഫ് സാ​ധ്യ​ത നി​ല​നി​ർ​ത്തി. അ​തേ​സ​മ​യം പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ക്കാ​നി​റ​ങ്ങി​യ രാ​ജ​സ്ഥാ​ന് തോ​ൽ​വി തി​രി​ച്ച​ടി​യാ​യി. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം തോ​ൽ​വി​യാ​യി​രു​ന്നു രാ​ജ​സ്ഥാ​ന്‍റേ​ത്.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത രാ​ജ​സ്ഥാ​ന് നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 141 റ​ണ്‍​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. 35 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 47 റ​ണ്‍​സെ​ടു​ത്ത റി​യാ​ൻ പ​രാ​ഗാ​ണ് രാ​ജ​സ്ഥാ​ന്‍റെ ടോ​പ് സ്കോ​റ​ർ. യ​ശ്വ​സി ജ​യ്‌​വാ​ൾ (24), ജോ​സ് ബ​ട്‌​ല​ർ (21), സ​ഞ്ജു സാം​സ​ണ്‍ (15), ധ്രു​വ് ജു​റ​ൽ (28) എ​ന്നി​വ​ർ​ക്കാ​ർ​ക്കും തി​ള​ങ്ങാ​നാ​യി​ല്ല.

ചെ​ന്നൈ​യ്ക്കാ​യി സി​മ​ർ​ജീ​ത് സിം​ഗ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. തു​ഷാ​ർ ദേ​ശ്പാ​ണ്ഡെ ര​ണ്ട് വി​ക്ക​റ്റും നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ചെ​ന്നൈ 18.2 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 145 റ​ണ്‍​സു​മാ​യി ല​ക്ഷ്യം മ​റി​ക​ട​ന്നു.

നാ​യ​ക​ൻ ഋ​തു​രാ​ജ് ഗെ​യ്‌​വാ​ദി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ചെ​ന്നൈ​യ്ക്ക് വി​ജ​യം സ​മ്മാ​നി​ച്ച​ത്. ഋ​തു​രാ​ജ് ഗെ​യ്‌​വാ​ദ് പു​റ​ത്താ​കാ​തെ 41 പ​ന്തി​ൽ 42 റ​ണ്‍​സെ​ടു​ത്തു. ര​ചി​ൻ ര​വീ​ന്ദ്ര 18 പ​ന്തി​ൽ 27 റ​ണ്‍​സും ഡാ​ര​ൽ മി​ച്ച​ൽ 13 പ​ന്തി​ൽ 22 റ​ണ്‍​സും നേ​ടി. ശി​വം ദും​ബെ 18 റ​ണ്‍​സെ​ടു​ത്തു. സ​മീ​ർ റി​സ്വി പു​റ​ത്താ​കാ​തെ എ​ട്ട് പ​ന്തി​ൽ 15 റ​ണ്‍​സ് നേ​ടി.

ജ​യ​ത്തോ​ട ചെ​ന്നൈ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ 14 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 16 പോ​യി​ന്‍റു​ള്ള രാ​ജ​സ്ഥാ​ൻ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.