റി​യോ ഡി ​ജെ​നീ​റോ: സൂ​പ്പ​ർ താ​രം നെ​യ്മ​റെ ഒ​ഴി​വാ​ക്കി കോ​പ്പ അ​മേ​രി​ക്ക ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള ടീ​മി​നെ ബ്ര​സീ​ൽ പ്ര​ഖ്യാ​പി​ച്ചു. മോ​ശം ഫോ​മി​ലു​ള്ള കാ​സി​മി​റോ, സ്ട്രൈ​ക്ക​ർ റി​ച്ചാ​ർ​ലി​സ​ൺ തു​ട​ങ്ങി​യ​വ​ർ​ക്കും ടീ​മി​ലി​ടം ല​ഭി​ച്ചി​ല്ല.

വി​നീ​ഷ്യ​സ് ജൂ​നി​യ​റി​നൊ​പ്പം ബ്ര​സീ​ലി​ന്‍റെ പു​ത്ത​ൻ താ​രോ​ദ​യ​മാ​യ സ്ട്രൈ​ക്ക​ർ എ​ൻ​ഡ്രി​കും ടീ​മി​ലി​ടം നേ​ടി. റോ​ഡ്രി​ഗോ, റാ​ഫീ​ഞ്ഞ, അ​ലി​സ​ണ്‍, എ​ഡേ​ഴ്സ​ണ്‍, മാ​ർ​ക്കീ​നോ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ​രും ടീ​മി​ൽ സ്ഥാ​നം നേ​ടി.

പ​രി​ക്ക് മൂ​ലം ഫി​റ്റ്ന​സ് തെ​ളി​യി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​താ​ണ് നെ​യ്മ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​തെ​ന്നാ​ണ് വി​വ​രം. ക്ടോ​ബ​റി​ല്‍ ഉ​റു​ഗ്വേ​യ്‌​ക്കെ​തി​രാ​യ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നി​ടെ ഗു​രു​ത​ര പ​രി​ക്കേ​റ്റ നെ​യ്മ​റി​ന് കോ​പ്പ അ​മേ​രി​ക്ക ന​ഷ്ട​മാ​വു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ള്‍ നേ​ര​ത്തെ വ​ന്നി​രു​ന്നു.

ജൂ​ണ്‍ 21 മു​ത​ല്‍ ജൂ​ലൈ 15 വ​രെ​യാ​ണ് കോ​പ്പ അ​മേ​രി​ക്ക ടൂ​ർ​ണ​മെ​ന്‍റ്. നി​ല​വി​ലെ റ​ണ്ണ​ർ അ​പ്പു​ക​ളാ​ണ് ബ്ര​സീ​ല്‍. പ​രാ​ഗ്വ, കൊ​ളം​ബി​യ, കോ​സ്റ്റ​റി​ക്ക ടീ​മു​ക​ളാ​ണ് ബ്ര​സീ​ലി​ന്‍റെ ഗ്രൂ​പ്പി​ലു​ള്ള​ത്. ജൂ​ണ്‍ 25ന് ​കോ​സ്റ്റ​റി​ക്ക​യു​മാ​യാ​ണ് മ​ഞ്ഞ​പ്പ​ട​യു​ടെ ആ​ദ്യ മ​ത്സ​രം.