വന്ദേഭാരത് എക്സ്പ്രസിന് തിങ്കൾ മുതൽ സമയമാറ്റം
Saturday, May 11, 2024 7:51 PM IST
കൊല്ലം: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി മംഗളൂരുവിലേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസിന് (20632) തിങ്കൾ മുതൽ നേരിയ രീതിയിൽ സമയമാറ്റം. എതിർദിശയിലെ സർവീസിന്റെ സമയ ക്രമത്തിൽ മാറ്റം ഇല്ല.
എറണാകുളം ജംഗ്ഷൻ, തൃശൂർ, ഷൊർണൂർ ജംഗ്ഷൻ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ സ്റ്റേഷനുകളിലാണ് സമയമാറ്റം ഉള്ളത്. എറണാകുളം ജംഗ്ഷനിൽ ട്രെയിൻ വൈകുന്നേരം 6.35ന് എത്തി 6.38-നാണ് പുറപ്പെട്ടിരുന്നത്. തിങ്കൾ മുതൽ 6.42ന് എത്തി 6.45 നായിരിക്കും പുറപ്പെടുക.
തൃശൂരിൽ രാത്രി 7.56ന് എത്തി 7.58 നും ഷൊർണൂർ ജംഗ്ഷനിൽ 8.30ന് എത്തി 8.32 നും തിരൂരിൽ 9-02 ന് എത്തി 9.04 നും പുറപ്പെടും. കോഴിക്കോട് 9.32ന് എത്തി 9.34 നും കണ്ണൂരിൽ 10.36ന് എത്തി 10.38 നും കാസർഗോഡ് 11.46ന് എത്തി 11.48 നും പുറപ്പെടും.