ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സഹകരിക്കുമെന്ന് സിഐടിയു
Sunday, May 5, 2024 7:34 AM IST
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട സമരത്തിൽനിന്നു ഭരണപക്ഷ അനുകൂല സംഘടനയായ സിഐടിയു പിൻവാങ്ങി. തിങ്കളാഴ്ച മുതൽ ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കുമെന്ന് സിഐടിയു സംസ്ഥാന നേതൃത്വം അറിയിച്ചു.
നിർദേശങ്ങളിൽ ഗതാഗത വകുപ്പ് ഇളവു വരുത്തിയതോടെയാണ് സമരത്തിൽനിന്നു പിന്മാറിയത്. സമരവുമായി ബന്ധപ്പെട്ട് 23ന് ഗതാഗതമന്ത്രി സിഐടിയു സംസ്ഥാന ഭാരവാഹികളുമായി ചർച്ച നടത്തും.
ചർച്ച പരാജയപ്പെട്ടാൽ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടങ്ങുമെന്നും സിഐടിയു അറിയിച്ചു.