പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
Saturday, May 4, 2024 7:14 PM IST
ബംഗളൂരു: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജെഡിഎസ് നേതാവും എംഎൽഎയുമായ എച്ച്.ഡി.രേവണ്ണയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പീഡന പരാതിയിൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡയുടെ പത്മനാഭ നഗറിലെ വീട്ടില്‍നിന്നാണ് രേവണ്ണയെ കസ്റ്റഡിയിലെടുത്തത്.
രേവണ്ണയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ പോലീസ് നിർദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. തുടർന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.
പീഡനക്കേസിൽ പ്രതിയായ രേവണ്ണയുടെ മകന് പ്രജ്വല്‍ രേവണ്ണയ്ക്കെതിരെയും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.