പാ​ല​ക്കാ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​തി​നു മു​മ്പേ, പാ​ല​ക്കാ​ട്ട് സി​പി​എം സ്ഥാ​നാ​ർ‌​ഥി​യുടെ വിജയം പ്രഖ്യാപിച്ച് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ച് സ്ഥാ​പി​ച്ച ഫ്ല​ക്‌​സ് ബോ​ര്‍​ഡ് പോ​ലി​സ് നീ​ക്കം​ ചെ​യ്തു. തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന ബോ​ർ​ഡാ​യ​തി​നാ​ലാ​ണ് നീ​ക്കം ​ചെ​യ്യു​ന്ന​തെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ​എ​സ്പി അ​റി​യി​ച്ചു.

പാ​ല​ക്കാ​ട് എ​ട​ത്ത​നാ​ട്ടു​ക​ര പൊ​ന്‍​പാ​റ​യി​ലാ​ണ് എൽഡിഎഫ് സ്ഥാനാർഥി എ. വി​ജ​യ​രാ​ഘ​വ​ന് അ​ഭി​വാ​ദ്യ​വു​മാ​യി സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഫ്ല​ക്‌​സ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. "പാ​ല​ക്കാ​ടി​ന്‍റെ നി​യു​ക്ത എം​പി​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ' എ​ന്നാ​ണ് ബോ​ർ​ഡി​ൽ കു​റി​ച്ചി​രു​ന്ന​ത്.

സി​പി​എം പൊ​ന്‍​പാ​റ ബൂ​ത്ത് ര​ണ്ട്, മൂ​ന്ന് എ​ന്നും താ​ഴെ ചേ​ർ​ത്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പ് അ​ത്ത​ര​ത്തി​ല്‍ ബോ​ര്‍​ഡ് വ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​വേ​ശം​കൊ​ണ്ട് ചെ​യ്ത​താ​ണെ​ന്നു​മാ​ണ് സി​പി​എം നേ​തൃ​ത്വത്തിന്‍റെ വിശദീകരണം.