പാ​റ്റ്ന : ന​ടി അ​മൃ​ത പാ​ണ്ഡെ​യെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബീ​ഹാ​റി​ലെ ഭ​ഗ​ല്‍​പൂ​രി​ലെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്നും ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഏ​പ്രി​ല്‍ 27 നാ​യി​രു​ന്നു ന​ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെത്തി​യ​ത്. മ​രി​ക്കു​ന്ന​തി​ന് മു​മ്പ് ഇ​വ​രി​ട്ട വാ​ട്‌​സ് ആ​പ്പ് സ്റ്റാ​റ്റ​സ് പോ​ലീ​സി​ന് ല​ഭി​ച്ചു. ജീ​വി​തം ര​ണ്ട് ബോ​ട്ടു​ക​ളി​ലാ​യി​രു​ന്നു, ഒ​രെ​ണ്ണം മു​ക്കി ഞ​ങ്ങ​ള്‍ യാ​ത്ര എ​ളു​പ്പ​മാ​ക്കി എ​ന്നാ​ണ് സ്റ്റാ​റ്റ​സി​ല്‍ കു​റി​ച്ചി​രു​ന്ന​ത്.

ആ​നി​മേ​ഷ​ന്‍ എ​ൻ​ജി​നി​യ​റാ​യ ഭ​ര്‍​ത്താ​വി​നൊ​പ്പം മും​ബൈ​യി​ലാ​യി​രു​ന്നു അ​മൃ​ത പാ​ണ്ഡെ താ​മ​സി​ച്ചി​രു​ന്ന​ത്. സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​നാ​യി ഏ​പ്രി​ല്‍ 18നാ​ണ് അ​മൃ​ത പാ​ണ്ഡെ ഭ​ഗ​ല്‍​പൂ​രി​ലെ​ത്തി​യ​ത്. വി​വാ​ഹ ശേ​ഷം ഭ​ര്‍​ത്താ​വ് മും​ബൈ​യി​ലേ​ക്ക് പോ​യെ​ങ്കി​ലും അ​മൃ​ത ഭ​ഗ​ല്‍​പൂ​രി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു.

സി​നി​മ-​സീ​രി​യ​ല്‍ രം​ഗ​ത്ത് പ്ര​തീ​ക്ഷി​ച്ച പോ​ലെ ശോ​ഭി​ക്കാ​നാ​കാ​ത്ത​ത് അ​മൃ​ത പാ​ണ്ഡെ​യെ മാ​ന​സി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ന​ടി വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു. വി​ഷാ​ദ​ത്തി​ന് ചി​കി​ത്സ തേ​ടി​യി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.

ദീ​വാ​നാ​പ​ന്‍, പ​രി​ശോ​ധ് തു​ട​ങ്ങി​യ​വ അ​മൃ​ത അ​ഭി​ന​യി​ച്ച സി​നി​മ​ക​ളാ​ണ്. കൂ​ടാ​തെ ഹി​ന്ദി സി​നി​മ​ക​ളി​ലും ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.