മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരാളെ കാണാതായി
Monday, April 29, 2024 6:50 AM IST
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ഒരാളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണി(50)നെയാണ് കാണാതായത്.
പുലര്‍ച്ചെ 3.30നായിരുന്നു അപകടം. അഴിമുഖത്തെ ശക്തമായ തിരയില്‍ വള്ളം മറിയുകയായിരുന്നു. ആറ് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. അഞ്ച് പേര് നീന്തി രക്ഷപ്പെട്ടു. ജോണിനായി തിരച്ചില്‍ തുടരുകയാണ്.