ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ജയം
Sunday, April 28, 2024 8:37 PM IST
സിൽഹറ്റ്: ബംഗ്ലാദേശിനെതിരായ വനിതാ ട്വന്റി-20യിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. 44 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. സ്കോർ:- ഇന്ത്യ 145-7 (20), ബംഗ്ലാദേശ് 101-8 (20).
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ഷഫാലി വർമ്മയും (31) യാസ്തിക ഭാട്ടിയയും (36) ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (30) ഭേദപ്പെട്ട പ്രടനം കാഴ്ച വച്ചു. റിച്ച ഗോഷ് 23 റണ്‍സും നേടി. മലയാളി താരം സജന സജീവ് 11 പന്തിൽ 11 റണ്‍സെടുത്തു. സജനയുടെ അരങ്ങേറ്റ മത്സരമായിരുന്നു.
ബംഗ്ലാദേശിനായി റബീയ ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മറുഫ അക്റ്റർ രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനായി നിഗർ സുൽത്താന അർധ സെഞ്ചുറി നേടി. 48 പന്തിൽ 51 റണ്‍സായിരുന്നു നിഗറിന്റെ സന്പാദ്യം. നിഗറിനെ കൂടാതെ മുർഷിദ ഖാത്തൂണ്‍ (13), ഷോർണ അക്റ്റർ (11) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
ഇന്ത്യയ്ക്കായി രേണുക താക്കൂർ സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ പൂജ വസ്ത്രകർ രണ്ട് വിക്കറ്റും നേടി. ഇന്ത്യയ്ക്കായി ബൗൾ ചെയ്ത അഞ്ച് പേരും വിക്കറ്റ് നേടി.